ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 36.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്. 1961 നവംബർ ഇരുപതിനാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
സ്വച്ഛത ഹി സേവ- കൈയോട് കൈ
സ്വച്ഛത ഹി സേവ- കൈയോട് കൈ ക്യാമ്പയിനിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് എ എം എച്ച് എസ് എസ് തിരൂർക്കാട് സ്കൂളിലെ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് സ്കൂൾപടി പരിസരം ശുചീകരണം നടത്തി. പ്രസിഡന്റ് ഷബീർ കറുമുറുക്കിൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
പുതിയ വാർത്ത
തൂഫാൻ- തദ്ദേശം നാർക്കോട്ടിക് ഹണ്ട് രണ്ടാംഘട്ടം
October 1, 2026